കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ തൃശൂരില്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്സ് ദിനം ആചരിയ്ക്കുമ്പോഴും കേരളം ആശങ്കയിലാണ്. കൂടിവരുന്ന എയ്ഡ്സ് രോഗികളുടെ എണ്ണമാണ് ഇതിന് കാരണം. നാടെങ്ങും ഡിസംബര്‍ ഒന്നിന് ഈ മാരകരോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബോധവത്കരണ പരിപാടികള്‍ മറ്റ് ജില്ലകളിലേക്കാള്‍ കൂടുതലാണ് തൃശൂരില്‍. എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി തൃശൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ സ്കൂള്‍-കൊളജ് തലങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പച്ചു.

സംസ്ഥാനത്ത് പാലക്കാടു കഴിഞ്ഞാന്‍ കൂടുതല്‍ എയ്ഡ്സ് രോഗികളുള്ളത് തൃശൂരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ പാലക്കാടു നിന്നും എയ്ഡ്സ് രോഗികള്‍ ചികിത്സ തേടി തൃശൂരെത്തുന്നതിനാല്‍ ഇവിടെയുള്ള എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകുന്നു. മുന്‍പ് നഗരങ്ങളിലായിരുന്നു എയ്ഡ്സ് രോഗികള്‍ കൂടുതലെങ്കില്‍ ഇപ്പോള്‍ പിന്നോക്കപ്രദേശങ്ങളിലാണ് കൂടുതലെന്ന് എയ്ഡ്സിനെതിരെ പ്രവര്‍ത്തിക്കുന്ന ബോണ്‍-പിഎസ്എച്ച് പ്രോജ്ക്ട് മാനേജര്‍ ബിജു എബ്രഹാം പറഞ്ഞു.

തൃശൂരില്‍ എയ്ഡ്സ് രോഗികള്‍ കൂടാന്‍ ചില പ്രത്യേക കാരണങ്ങള്‍ സംസ്ഥാന എയ്ഡ്സ് സെല്‍ കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ പ്രചാരത്തലുള്ള വജ്രം മിനുക്കല്‍ വ്യാപാരമാണത്രെ ഇതിന് കാരണം. വജ്രം മിനുക്കല്‍ തൊഴിലാളികളെ പല തൊഴില്‍ ഉടമകളും വജ്രം വാങ്ങാനായി ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊണ്ടുപോകാറുണ്ട്. ഈ വഴിമദ്ധ്യേ ഇവര്‍ മുംബൈയില്‍ തങ്ങാറുണ്ട്. ഇതിനുള്ള ചെലവും തൊഴിലുടമ തന്നെയാണ് വഹിയ്ക്കാറ്. ഈ വേളയില്‍ തൊഴിലാളികള്‍ മുംബൈയിലം ചുവന്ന തെരുവുകള്‍ സന്ദര്‍ശിയ്ക്കുന്നത് ഇവര്‍ക്ക് രോഗം പിടിപെടാന്‍ കാരണമാവുന്നു. വിദ്യാഭ്യാസം കുറഞ്ഞവരായതിനാല്‍ വേണ്ട സംരക്ഷണവും സ്വീകരിയ്കകാറില്ല.

വീണ്ടും നാട്ടിലെത്തുന്ന ഇവര്‍ ഭാര്യയ്ക്കും പിന്നെ നാട്ടിലും ഈ രോഗം നല്‍കുന്നു. വജ്രം മിനുക്കുന്ന തൊഴിലാളികള്‍ താമസിയ്ക്കുന്ന ഒരു ഗ്രാമത്തിലെ എല്ലാപേര്‍ക്കും എയ്ഡ്സ് രോഗമുണ്ടെന്നും സംസ്ഥാന എയ്ഡ്സ് സെല്‍ അധികൃതര്‍ 1999 ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഇവരുടെ ഇടയിലും പരിസര പ്രദേശങ്ങളിലും സെല്‍ അധികൃതര്‍ വേണ്ട ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X