കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആന്തമാനില്‍ വീണ്ടും ഭൂചലനം
പോര്‍ട് ബ്ലെയര്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഡിസംബര്‍ 31 ചൊവ്വാഴ്ച രാവിലെ 11.30ഓടെ വീണ്ടും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണിത്. ആളപായമൊന്നുമുണ്ടായിട്ടില്ല.
സുനാമി കടല്‍ക്ഷോഭം ദുരന്തം വിതച്ച ഡിസംബര്‍ 26ന് ശേഷം ഇത് 51-ാമത്തെ തവണയാണ് ആന്തമാനില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
അതിനിടെ കാര്‍ നിക്കോബാര്‍ ദ്വീപില്‍ 650 മൃതദേഹങ്ങള്‍ സംസ്കരിച്ചു. സുനാമി കടല്‍ക്ഷോഭം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ആളുകളെ പുനരധിവസിപ്പിക്കുന്നത് തുടരുകയാണ്.