കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 20 ഇടങ്ങളില്‍ ഖനനസാധ്യത

  • By Staff
Google Oneindia Malayalam News

ദില്ലി: പുതിയ ഖനന പോളിസിയനുസരിച്ച് കേരള-കൊങ്കണ്‍ അതിര്‍ത്തിയിലടക്കം 20 ഇടങ്ങളില്‍ എണ്ണ, ഗ്യാസ് ഖനനം നടത്താനാവുമെന്ന് കേന്ദ്രപെട്രോളിയം വകുപ്പുമന്ത്രി മണി ശങ്കര്‍ അയ്യര്‍ അറിയിച്ചു. ഇതില്‍ ആറെണ്ണം വെള്ളത്തിനടിയിലാണ്. ഇത് ഇന്ത്യയിലും പുറത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പുതുതായി കണ്ടെത്തിയ ഈ നിക്ഷേപങ്ങളില്‍ കൃഷ്ണ-ഗോദാവരിയിലുള്ള എണ്ണ-ഗ്യാസ് നിക്ഷേപം റിലയന്‍സും നിക്കോ റിസോഴ്സസും രാജസ്ഥാനിലെ ബാര്‍മറിലെ നിക്ഷേപം കെയ്ന്‍ എനര്‍ജിയും വടക്കുകിഴക്കന്‍ തീരദേശത്തുള്ള നിക്ഷേപം റിലയന്‍സുമാണ് കണ്ടെത്തിയത്.

കേരള-കൊങ്കണ്‍, മഹാനദി, ആന്‍ഡമാന്‍-നിക്കോബാര്‍, കൃഷ്ണ-ഗോദാവരി എന്നിവിടങ്ങളിലാണ് വെള്ളത്തിനടിയിലായി എണ്ണ, ഗ്യാസ് നിക്ഷേപങ്ങളുള്ളത്.

കൃഷ്ണ-ഗോദാവരിയില്‍ ഗ്യാസിന്റെ നിക്ഷേപമുള്ളതുകൊണ്ട് 50 ശതമാനത്തോളം ഗ്യാസ് സൂക്ഷിച്ചുവക്കാമെന്നാണു കരുതുന്നത്.

2020ടെ ഈ രംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കാനാവുമെന്നു കരുതുന്നു.

ഇന്ത്യയിലെ എണ്ണ, ഗ്യാസ് ശേഖരത്തെപ്പറ്റി വിദേശരാജ്യങ്ങളെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X