കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മിഷണറി അക്രമം: ആര്‍എസ്എസുകാര്‍ അറസ്റില്‍
കൊല്ലം: ചെങ്ങന്നൂരിനടുത്ത് ബുധന്നൂരില്‍ വൈദിക വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
കൂരട്ടിക്കാട് അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (20), ആര്‍എസ്എസ് ബുധന്നൂര്‍ മണ്ഡല്‍ കാര്യവാഹക് അനീഷ് ഭവനില്‍ അജീഷ് അരവിന്ദ് (20), അനീഷ് അരവിന്ദ് (21), പെരിങ്ങാട് രംലീല ഹൗസില്‍ അനീഷ് (24), കടമ്പൂര് കൈതവന തെക്കേതില്‍ രഞ്ജിത് (18) എന്നിവരാണ് അറസ്റിലായത്.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കോടതി റിമാന്റ് ചെയ്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
സുവിശേഷ പ്രവര്‍ത്തനത്തിനെത്തിയ ആറ് വൈദിക വിദ്യാര്‍ഥികളെയാണ് ഞായറാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.