Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്ക് വേഗത കൂട്ടാന്‍ ഹെലികോപ ്ടര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.

സര്‍ക്കാര്‍ ധന സഹായത്തോടെ ഫ്ലയിങ്ങ് ക്ലബിനെക്കൊണ്ട് ചെറുവിമാനമോ ഹെലികോപ്ടറോ വാങ്ങിക്കാനാണ് നീക്കം. ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്ക് ഉപയോഗിക്കും. അല്ലാത്ത സമയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഇത് ഫ്ലയിങ്ങ് ക്ലബിന് ഉപയോഗിക്കാം. സംസ്ഥാന തൊഴില്‍ മന്ത്രി ബാബു ദിവാകരനാണ് ഈ നിര്‍ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

കണ്ണൂരില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് മാര്‍ച്ച് 16 ബുധനാഴ്ച സ്വകാര്യ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കേണ്ടി വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ നീക്കം. ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

അതിനിടെ ഹെലികോപ്ടറിനു പകരം എട്ട് പേര്‍ക്ക് യാത്രചെയ്യാവുന്ന ചെറുവിമാനം വാങ്ങണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മോശം സാമ്പത്തികാവസ്ഥയാണ് ഇവ വാങ്ങുന്നതിന് തടസം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.

ചര്‍ച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷം ഹെലികോപ്ടറോ ചെറുവിമാനമോ വാങ്ങാനാണ് പദ്ധതിയെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+