ഇരിട്ടി കൊല: പൊള്ളലേറ്റയാളെ ചോദ്യം ചെയ്തു
എറണാകുംളം: എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ്കുട്ടിയെ (41) പൊലീസ് ചോദ്യം ചെയ്തു.
ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി കണ്‍വീനറുമായ അശ്വനി കുമാറിനെ ഇരിട്ടിയില്‍ വച്ച് കൊന്ന സംഘത്തില്‍ പെട്ടയാളാണ് മുഹമ്മദ് കുട്ടിയെന്നാണ് പൊലീസ് കരുതുന്നത്.
വലത് കൈയ്ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇത് കൊലയ്ക്ക് മുമ്പ് നടത്തിയ സ്ഫോടനത്തില്‍ ഉണ്ടായതാണെന്നാണ് പൊലീസ് കരുതുന്നത്. മട്ടന്നൂര്‍ ചാവശേരി പറമ്പ് പുറത്താറ കണ്ണിക്കര കാരനാണ് മുഹമ്മദ് കുട്ടി. എന്നാല്‍ കോഴിക്കോട്ട് നബീറ മന്‍സില്‍ എന്നാണ് ആശുപത്രിയില്‍ നല്‍കിയിരിയ്ക്കുന്ന വിലാസം. ഇത് വ്യാജമാണെന്നാണ് കരുതുന്നത്. ഈയാളോടൊപ്പം ആദ്യം ആരും തന്നെ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചവര്‍ ഉടനേ തന്നെ അപ്രത്യക്ഷരായി.
മുഹമ്മദ് കുട്ടിയ്ക്ക് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ഈയാളില്‍ നിന്ന് കിട്ടിയിട്ടില്ല. മോശപ്പെട്ട ആരോഗ്യ നിലയാണ് ഇതിന് പ്രധാന കാരണം. തന്നെ ആര്‍എസ്എസ് സംഘം ബോംബെറിഞ്ഞു എന്നാണ് ഈയാള്‍ പറയുന്നത്. വ്യാജ വിലാസം നല്‍കിയതെന്തിനാണെന്ന് ഈയാള്‍ മറുപടി പറയുന്നില്ല.
ഈയാളുടെ ഭാര്യയേയും കുടുംബാഗങ്ങളേയും ചോദ്യം ചെയ്യാന്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നുണ്ട്. ആശുപത്രിയില്‍ അഞ്ചാം നിലയില്‍ 52ാം മുറിയിലാണ് ഈയാള്‍ ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് 14 തിങ്കളാഴ്ചയാണ് രഹസ്യമായി ഈയാള്‍ ചികിത്സയിലാണെന്ന വിവരം പൊലീസിന് കിട്ടിയത്. തുടര്‍ന്ന് യൂണിഫോമിടാത്ത പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു.
അപകടം നടന്ന ശേഷം വൈകിയാണ് ആശുപത്രിയിലെത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യനില വളരെ വഷളാവുകയും ചെയ്തു. കണ്ണൂരില്‍ നിന്ന് കൊച്ചി വരെ സഞ്ചരിച്ചതിനാലാണ് ആശുപത്രിയിലെത്താന്‍ വൈകിയതെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications