ജൂണ്‍ 15 മുതല്‍ ട്രോളിങ്ങ് നിരോധനം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തീരക്കടലില്‍ ജൂണ്‍ 15 മുതല്‍ ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ അറിയിച്ചു. 45 ദിവസത്തേക്കാകും ട്രോളിംഗ് നിരോധനം.

നിരോധന കാലയളവില്‍ കേരളതീരത്ത് വിദേശ ട്രോളറുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. നിരോധന കാലയളവില്‍ മിനിട്രോളിംഗും നിരോധിക്കും. നിരോധിത വലകള്‍ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതും നിരുത്സാഹപ്പെടുത്തും.

ഈ കാലയളവില്‍ അന്യസംസ്ഥാന ബോട്ടുകള്‍ വരുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

ബോട്ടുടമകളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു ലിറ്ററിന് ഒന്നര രൂപ ഡീസല്‍ സബ്സിഡി താമസിയാതെ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ട്രോളിങ്ങ് നിരോധനത്തിന്റെ മുന്നോടിയായി മന്ത്രിയുടെ സാന്നിധ്യത്തില്‍ ബോട്ടുടമാ പ്രതിനിധികളുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും യോഗം ചേര്‍ന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്