Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ സിറ്റിക്ക് നഗരത്തില്‍ സ്ഥലമനുവദിക്കരുത്: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ഇറ്റാലിയന്‍ ഫാഷന്‍ സിറ്റിക്ക് കൊച്ചിയുടെ ഹൃദയഭാഗത്തെ സ്ഥലം അനുവദിക്കരുതെന്ന് കേരളാകോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ഉണ്ടാകുന്ന 33,000 തൊഴിലവസരങ്ങള്‍ കേരളീയര്‍ക്ക് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാഷന്‍ സിറ്റിക്കായി വളരെ കുറഞ്ഞ തുകയ്ക്കാണ് അധികൃതര്‍ സ്ഥലം ചോദിച്ചിരിക്കുന്നത്. സ്മാര്‍ട്ട്സിറ്റിക്കും മറ്റുമായി നഗരത്തിലെ പ്രധാനസ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്ന സ്ഥലം ഫാഷന്‍ സിറ്റിക്കായി വിട്ടുകൊടുക്കുന്നത് ശരിയല്ല. കൊച്ചിയിലെ വിലകൂടിയ ഭൂമി സ്വകാര്യവ്യക്തിക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുന്ന രീതി അവസാനിപ്പിക്കണം. ഫാഷന്‍ സിറ്റിക്ക് ആലപ്പുഴയിലെ അരൂരില്‍ സ്ഥലം നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതി സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറല്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യണം.

സംസ്ഥാന ഖജനാവ് ഇപ്പോള്‍ത്തന്നെ കാലിയാണ്. അതിനാല്‍ സംസ്ഥാന വിഭവം ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കോ വിദേശീയര്‍ക്കോ ജോലി ഉണ്ടാക്കികൊടുക്കേണ്ടതില്ല. കേരള താത്പര്യം ഉറപ്പ് വരുത്തുന്ന വ്യവസ്ഥകളുണ്ടാക്കാന്‍ പദ്ധതികളെ സംബന്ധിച്ച് കരാറുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇപ്പോഴത്തെ വ്യവസ്ഥകളില്‍ ഇതില്ലെന്നാണ് മനസിലാക്കുന്നത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ച എല്ലാവരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. അതിനു ശേഷമേ കരാര്‍ ഒപ്പിടാവൂവെന്നും പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+