ഞാനിപ്പോഴും കോണ്‍ഗ്രസ് എംഎല്‍എ: ഗംഗാധരന്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: താനിപ്പോഴും കോണ്‍ഗ്രസ് എംഎല്‍എയാണെന്നും നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനോ കെ. കരുണാകരന്റെ വാര്‍ത്താ സമ്മേളനത്തിലോ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും എം. പി. ഗംഗാധരന്‍ എംഎല്‍എ.

നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമല്ലാത്ത താന്‍ മറ്റൊരു പാര്‍ട്ടിയുടെ പരിപാടിക്ക് എങ്ങനെ പോകും? രണ്ട് പരിപാടികളും താന്‍ അറിഞ്ഞിട്ടില്ലെന്നും പങ്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗംഗാധരന്‍ വ്യക്തമാക്കി.

മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താന്‍ നിര്‍ദേശിച്ചവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ താന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞെന്നും ഇതുസംബന്ധിച്ച് താന്‍ മുരളിയുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗംഗാധരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്