എല്‍ജെപിയില്‍ പിളര്‍പ്പില്ലെന്ന് പാസ്വാന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി നാഗമണിയുടെ രാജിയെ തുടര്‍ന്ന് എല്‍ജെപിയില്‍ പിളര്‍പ്പൊന്നുമുണ്ടായിട്ടില്ലെന്ന് എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍.

എല്‍ജെപി എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാസ്വാന്‍. ബീഹാറില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന് പാസ്വാന്‍ ആവര്‍ത്തിച്ചു.

നാഗമണി രാജിവയ്ക്കുന്നതിന് മുമ്പത്തേക്കാള്‍ ശക്തമാണ് തന്റെ പാര്‍ട്ടിയെന്ന് പാസ്വാന്‍ അവകാശപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്