വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏറ്റവും അധികം അഴിമതികള്‍ നടക്കുന്നത് റവന്യൂ വകുപ്പിലാണെന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉപേന്ദ്രവര്‍മ ഇത്തരമൊരു പരസ്യപ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരസ്യപ്രസ്താവനയിലൂടെ വിജിലന്‍സ് കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഉപേന്ദ്രവര്‍മ്മയുടെ നടപടി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ പ്രസ്താവനയോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

റവന്യൂ വകുപ്പിലാണ് ഏറ്റവും അധികം അഴിമതികള്‍ നടക്കുന്നതെന്ന ആരോപണത്തോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. കൂടുതല്‍ കേസുകള്‍ ഒരു വകുപ്പില്‍ നിന്ന് വിജിലന്‍സിന് കിട്ടിയെന്നതു കൊണ്ട് അവിടെയാണ് കൂടുതല്‍ അഴിമതി നടക്കുന്നത് എന്നര്‍ഥമില്ല.

ഏതെങ്കിലും സര്‍ക്കാര്‍ ഇടപാടുകളില്‍ നടപടിക്രമങ്ങള്‍ തെറ്റിച്ചുവെന്ന പേരില്‍ വിജിലന്‍സ് കേസെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സര്‍ക്കാരിന് നഷ്ടം ഉണ്ടാവുകയോ അഴിമതി, സ്വജനപക്ഷപാതം എന്നിവ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ മാത്രമേ അതിനെപ്പറ്റി അന്വേഷണം നടത്തുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്