രാജ്യസഭ: വി. എസ്സിന് അതൃപ്തി

  • Posted By:
Subscribe to Oneindia Malayalam

ചേര്‍ത്തല: രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് അതൃപ്തി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുണ്ടാവുമെന്ന അച്യുതാനന്ദന്റെ പ്രസ്താവനയെ ഒട്ടും മാനിക്കാതെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

ഇടതു മുന്നണി രാജ്യസഭാസ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് പല വ്യാഖ്യാനങ്ങള്‍ക്കും അവസരം ഉണ്ടാക്കിയിരിക്കുകയാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് നാഷണല്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. എല്‍.ഡി.എഫ്. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയശേഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനെക്കുറിച്ച് കൂടുതല്‍ പറയാമെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.

രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് എല്‍ഡിഎഫ് കണ്‍വീനറുമായി പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി. എസ് അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നത് വി. എസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്