വിജിലന്‍സിനെ ആയുധമാക്കരുത്: ചീഫ് സെക്രട്ടറി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പകപോക്കലിനുള്ള ആയുധമായി വിജിലന്‍സിനെ ഉപയോഗപ്പെടുത്തരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസ്പറഞ്ഞു.

അനാവശ്യമായ വിജിലന്‍സ് അന്വേഷണം പലരുടേയും ജീവിതം തകര്‍ത്തിട്ടുണ്ട്. അജ്ഞാത സന്ദേശങ്ങളുടെ സത്യാവസ്ഥ പരിഗണിക്കാതെ നടപടിയെടുക്കുന്നതും ശരിയല്ല. വിജിലന്‍സിനെ കുറിച്ച് ഭയമല്ല, ബഹുമാനമാണ് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടാകേണ്ടത്.

വിജിലന്‍സ് ആന്റ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയുടെ വാര്‍ഷിക സമ്മേളനംമെയ് 26 വ്യാഴാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പേടിപ്പെടുത്തി അഴിമതി ഇല്ലാതാക്കാനാവില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ പി. ഉപേന്ദ്രവര്‍മ്മ, എഡിജി പിമാരായ സിബി മാത്യു, ഋഷിരാജ്സിംഗ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ മെര്‍വിന്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്