ചേര്‍ത്തലയില്‍ എന്‍സിഐ മത്സരിക്കും: മുരളി

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: എ. കെ. ആന്റണി രാജ്യസഭാഗമാവുന്നതിനെ തുടര്‍ന്ന് ഒഴിവുവരുന്ന ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ജില്ലാ ഘടകം നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥി വന്‍പരാജയം നേരിടേണ്ടിവരും. ഇപ്പോഴത്തെ യുഡിഫ്ഭരണം അവസാനിക്കുമ്പോള്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകരില്‍ പലരും ജയിലില്‍ പോകേണ്ടിവരുമെന്നും മുരളി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്