സ്മാര്‍ട്ട് സിറ്റിയില്‍ മുഖ്യമന്ത്രിക്ക് ഓഹരി: താമരാക്ഷന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്ന ദുബായ് കമ്പനിയില്‍ മുന്‍ ഐടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇപ്പോള്‍ ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കും ബിനാമി ഓഹരിയുണ്ടെന്ന് ആര്‍എസ്പിബി ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ ആരോപിച്ചു. സ്മാര്‍ട്ട് സിറ്റി ഇടപാടു സംബന്ധിച്ച് നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ഇന്റര്‍നെറ്റ് സിറ്റി ഭൂമിഇടപാടുസ്ഥാപനം മാത്രമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഭൂമി ഇടപാടുകള്‍ മാത്രമാണ്. സുനാമി ബാധിത പ്രദേശത്തുളള റവന്യൂ വകുപ്പിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം.

സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് ദിനേശ് ബീഡി പോലുള്ള സഹകരണസംഘങ്ങളും പരമ്പരാഗത വ്യവസായമേഖലയും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മാഫിയകളുടെ സംരക്ഷകരായി തീര്‍ന്ന യുഡിഎഫിന് വോട്ടുചോദിക്കാന്‍ അനുവാദമില്ല.

കരിമണല്‍ ഖനനം നടത്തുന്നതില്‍ പ്രശ്നമില്ലെന്നാണ് ശാസ്ത്രീയമായ കണ്ടെത്തലെങ്കിലും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഖനനം നടത്തരുത്.

ആര്‍എസ്പി ഒന്നാകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും താമരാക്ഷന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്