കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമിവിതരണം നടത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭ വീണ്ടും ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് ഒരുങ്ങുന്നു.

ഭൂരഹിതരനായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ പല സ്ഥലങ്ങളിലായി ഇതുവരെ 2400 കുടുംബങ്ങള്‍ക്കു മാത്രമെ ഇതുവരെ ഭൂമി നല്‍കിയിട്ടുള്ളൂവെന്ന് ആദിവാസി സംഘടനകളുടെ രാഷ്ട്രീയപാര്‍ട്ടിയായ രാഷ്ട്രീയമഹാസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. ഈ ഭൂമിക്ക് നിയമപരമായ സാധുതയുമില്ല.

മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി അധികാരമേറ്റ ശേഷവും ആദിവാസികളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് സമരമാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. മുത്തങ്ങയിലെ വനഭൂമി കയ്യേറ്റത്തിന്റെ മാതൃകയില്‍ തന്നെയായിരിക്കും സമരം നടത്തുന്നത്. കേന്ദ്രത്തിന് 42 കോടി നല്‍കി സംസ്ഥാനം ഏറ്റെടുത്ത ആറളം ഫാമിലെ 7500 ഏക്കര്‍ കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ പാലിക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതുവരെ 5173 ഏക്കര്‍ 3208 ആദിവാസി കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തുകഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വിതരണത്തിനായി കൂടുതല്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലമാണ് അവ വിതരണം ചെയ്യാന്‍ സാധിക്കാതെ വരുന്നതെന്നും ഔദ്യോഗികകേന്ദ്രങ്ങള്‍ പറയുന്നു. സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ നേരത്തെ സര്‍ക്കാരെടുത്ത തീരുമാനം പുനപരിശോധിക്കുന്നതും ഭൂമിവിതരണം വൈകാന്‍ ഇടയാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഭൂമി കൈമാറ്റം സംബന്ധിച്ച് 1991ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയും ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവും തമ്മിലുണ്ടാക്കിയ സന്ധിചര്‍ച്ചകളനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്തതിനെ തുടര്‍ന്ന് 1993ല്‍ മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂമികയ്യേറ്റം അക്രമാസക്തമായിരുന്നു. ഒരു മാസം മുഴുവന്‍ ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കൃഷിക്കനുയോജ്യമായ 52,000 ഏക്കര്‍ ഭൂമിയും ആദിവാസികളുടെ പുനരധിവാസത്തിനാവശ്യമായ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.2002 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നറിയിച്ചിരുന്ന ഈ കരാര്‍ നടപ്പാക്കാന്‍ വൈകിയതാണ് മുത്തങ്ങ സംഭവത്തിനു വഴി വച്ചത്. ഇതിലൊരു ആദിവാസിയും ഒരു പൊലീസ് കോണ്‍സ്റബിളും മരിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X