പോണ്ടിച്ചേരി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം മെയ് 31 ചൊവ്വാഴ്ച പോണ്ടിച്ചേരിയില്‍ നടക്കുന്നു. കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ യോഗം ഉദ്ഘാടനം ചെയ്യും. സുരക്ഷാപ്രശ്നങ്ങളും എല്ലാ സംസ്ഥാനങ്ങളുടെയും പൊതുവായ പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്യും. കര്‍ണാടകത്തിലെ വര്‍ദ്ധിച്ചു വരുന്ന നക്സല്‍ ആക്രമണങ്ങളായിരിക്കും മുഖ്യഅജന്ഡയെന്നു കരുതുന്നു.
കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പകരം റവന്യൂവകുപ്പുമന്ത്രി കെ.എം മാണിയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആന്ധ്ര, കര്‍ണാടക മുഖ്യമന്ത്രിമാരും പകരക്കാരെയാണ് യോഗത്തിനയക്കുന്നത്. അവസാനനിമിഷമാണ് കേരള, ആന്ധ്ര മുഖ്യമന്ത്രിമാര്‍ യാത്ര റദ്ദാക്കിയത്.
പോണ്ടിച്ചേരി, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!