ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ഉത്തരമേഖലാ ഐ.ജി.എം.എന്‍. കൃഷ്ണമൂര്‍ത്തി പറഞ്ഞു. അക്രമികളെ മുഖംനോക്കാതെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു നടക്കുന്ന കൂത്തുപറമ്പ് , അഴീക്കോട് മണ്ഡലങ്ങളിലായി1384 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മെയ് 31 ചൊവ്വാഴ്ച രാവിലെ മുതല്‍ പൊലീസ് സംഘം തെരഞ്ഞെപ്പുകേന്ദ്രങ്ങളിലേക്കു പുറപ്പെട്ടു കഴിഞ്ഞു. വൈകുന്നേരത്തോടെ തിരുവനന്തപുരത്തു നിന്നും ദ്രുതകര്‍മസേനയും എത്തും. ഐജി, ഡിഐജി, എസ്പി, ഡിവൈഎസ്പിമാര്‍ എന്നിവര്‍ക്കു പുറമെ 140 വനിതാപൊലീസുമാരും രണ്ടുകമ്പനി കെഎപിക്കാരും ഡ്യൂട്ടിക്കുണ്ടാകും. കൂത്തുപറമ്പും അഴീക്കോടും നാലുവീതം പട്രോള്‍ ഗ്രൂപ്പുകള്‍ റോന്തുചുറ്റുന്നുണ്ട്.

പട്രോളിംഗിനായി പൊലീസ് വാഹനങ്ങള്‍ക്കു പുറമെ നിരവധി സ്വകാര്യവാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്