പുതിയ ശുദ്ധജല പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: 2005 അവസാനത്തോടെ 85 പുതിയ ശുദ്ധജലപദ്ധതികള്‍ കമ്മീഷന്‍ ചെയ്യുമെന്ന് ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 134 പദ്ധതികളുടെ പണി ദ്രുതഗതിയില്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

രണ്ടുലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഗുണകരമായ പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായിട്ടുണ്ട്. സുനാമി ബാധിത പ്രദേശങ്ങളിലെ ശുദ്ധജലവിതരണത്തിന് 60 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ മാലിന്യസംസ്കരണപദ്ധതിക്ക് 12.30 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്