ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ 3 മാസം സമയം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒന്നാം ക്ലാസില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണു ഈ തീരുമാനം.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ബിഎഡ് പ്രവേശനം കേന്ദ്രീകൃതമാക്കാന്‍ തീരുമാനിച്ചത് ഈ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും സ്കൂള്‍ ലൈബ്രറികള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്