സ്വാശ്രയകോളജ്: എസ്എഫ്ഐ സമരമുന്നണിയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: രണ്ട് സ്വാശ്രയകോളജുകള്‍ക്ക് ഒരു സര്‍ക്കാര്‍ കോളജ് എന്ന വാക്കു പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറിയില്ലെങ്കില്‍ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കൗണ്‍സിലിംഗ് തടയുമെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി ടി. വി. രാജേഷ് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ വാക്കു പാലിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വകാര്യ മാനേജ്മെന്റുകള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്തുവില കൊടുത്തും സര്‍ക്കാരിന്റെ വിദ്യാഭ്യാസകരിഞ്ചന്ത അവസാനിപ്പിക്കും.

സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെ എല്ലാ വിദ്യാര്‍ത്ഥിസംഘടനകളെയും ഒരുമിപ്പിച്ച് സമരം നടത്താനാണ് എസ്എഫ്ഐ ആലോചിക്കുന്നത്. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനെതിരെ ജൂണ്‍ 15 മുതല്‍ 22 വരെ സമര സന്ദേശ പ്രചരണജാഥ നടത്തും. 25 മുതല്‍ 28 വരെ വീടുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തും.

രസീതു പോലും നല്‍കാതെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുന്ന സ്വാശ്രയകോളജുകളെക്കുറിച്ച് അര്‍ദ്ധജുഡീഷ്യല്‍ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്