അഫ്ഗാനിസ്ഥാനില്‍ സ്ഫോടനത്തില്‍ 27 മരണം

  • Posted By:
Subscribe to Oneindia Malayalam

കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഒരു മുസ്ലീം പള്ളിയില്‍ ജൂണ്‍ ഒന്ന് ബുധനാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂള്‍ പൊലീസ് മേധാവി ജനറല്‍ അക്രവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നഗരഹൃദയത്തിലുള്ള മുല്ല അബ്ദുള്‍ ഫയാസ് പള്ളിയില്‍ രാവിലെ ഇന്ത്യന്‍ സമയം 10 മണിക്കാണ് സ്ഫോടനമുണ്ടായത്. മെയ് 29 ഞായറാഴ്ച കൊല്ലപ്പെട്ട ഒരു മുസ്ലീംനേതാവിന്റെ സംസ്കാരച്ചടങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്കിടയിലേക്ക് കയറിവന്ന ചാവേര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. 60ളം പേര്‍ ആ സമയത്ത് പള്ളിക്കുള്ളിലുണ്ടായിരുന്നു.

സ്ഫോടനത്തില്‍ പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ പള്ളിക്കു ചുറ്റുമായി ചിതറിക്കിടക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്