ഹുറിയത്ത് നേതാക്കള്‍ പാക് അധീന കശ്മീരിലേക്ക് തിരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: സമാധാന ശ്രമത്തിനുള്ള കാല്‍വയ്പെന്ന് അവകാശപ്പെട്ടുകൊണ്ട് ജൂണ്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഹുറിയത്ത് നേതാക്കള്‍ പാക് അധീന കശ്മീരിലേക്ക് തിരിച്ചു.

പാകിസ്ഥാനി നേതാക്കളുമായി ചര്‍ച്ച നടത്താനായി ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വയിസ് ഉമര്‍ ഫറൂഖിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗമാണ് മുസാഫറബാദിലേക്കു തിരിച്ചത്. കമന്‍ പോസ്റ് വരെ സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്ന അവര്‍ അവിടെ നിന്ന് ബസ്സിലാണ് മുസാഫിര്‍ബാദിലേക്ക് തിരിക്കുന്നത്.

സമാധാന ശ്രമത്തിനായുള്ള ഈ ചര്‍ച്ച ഇന്ത്യയും പാകിസ്ഥാനും ഹുറിയത്ത് കോണ്‍ഫറന്‍സും ഉള്‍പ്പെട്ട ത്രികോണ ചര്‍ച്ചക്ക് വേദിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മിര്‍വയിസ് ഉമര്‍ ഫറൂഖ് പറഞ്ഞു. അതേ സമയം ഈ സന്ദര്‍ശനം കൊണ്ട് കശ്മീര്‍ പ്രശ്നത്തിന് പരിഹാരമാവുമെന്ന അമിത പ്രതീക്ഷ വേണ്ടെന്നും ഫറൂഖ് വ്യക്തമാക്കി.

ജൂണ്‍ നാലിന് ഹുറിയത്ത് നേതാക്കള്‍ പാക് അധീന കശ്മീരില്‍ നിന്നും ഇസ്ലാമബാദിലേക്ക് തിരിക്കും. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായി നേതാക്കള്‍ ചര്‍ച്ച നടത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്