അദ്വാനി മാപ്പുപറയണമെന്ന് വിഎച്ച്പി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ബാബ്റി മസ്ജിദ് തകര്‍ന്ന ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസമെന്ന് പ്രസ്താവിച്ച ബിജെപി ദേശീയ പ്രസിഡന്റ് എല്‍. കെ. അദ്വാനി പരസ്യമായി മാപ്പുപറയണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

തന്റെ പ്രസ്താവനയിലൂടെ ഹൈന്ദവരെ വഞ്ചിക്കുകയാണ് അദ്വാനി ചെയ്തതെന്ന് വിഎച്ച്പി പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു. ഇന്ത്യയുമായി പാകിസ്ഥാന്‍ ശീതയുദ്ധമാരംഭിച്ചിരിക്കുകയാണെന്ന് അദ്വാനി തന്നെയാണ് ഒരിക്കല്‍ ആരോപിച്ചതെന്നും സിംഗാള്‍ പറഞ്ഞു.

തന്റെ പാക് സന്ദര്‍ശനത്തിനിടെ ബാബ്റി മസ്ജിദ് തകര്‍ന്ന ദിവസം തന്നെ സംബന്ധിച്ചിടിത്തോളം ഏറെ ദുഖജനകമായിരുന്നുവെന്ന് അദ്വാനി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്