കോള: കോടതി വിധിക്കെതിരെ പഞ്ചായത്ത് അപ്പീല്‍ നല്‍കും

  • Posted By:
Subscribe to Oneindia Malayalam

പ്ലാച്ചിമട: കൊക്കകോള കമ്പനിക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍ അറിയിച്ചു.

ലൈസന്‍സ് ലഭിക്കാന്‍ നിയമപ്രകാരം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ കൊക്കകോള കമ്പനി പഞ്ചായത്തിന് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തീരാജ് നിയമം അനുസരിച്ച് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന വിധികളാണ് ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്നത്. പഞ്ചായത്ത് ജനതാത്പര്യവും ഭരണഘടനാപരമായ അവകാശവും മുന്‍നിര്‍ത്തി കൈക്കൊണ്ട നടപടികള്‍ നിഷേധിക്കുന്ന രീതിയിലുണ്ടായ കോടതിവിധികള്‍ നിര്‍ഭാഗ്യകരമാണ്.

കുടിവെള്ളമടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിലും പഞ്ചായത്തുകള്‍ക്ക് ഭരണഘടനാപരവും വ്യവസ്ഥാപിതവുമായ ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കൊക്കകോളയുടെ ജലചൂഷണത്തിനും മലിനീകരണത്തിനുമെതിരെ പെരുമാട്ടി പഞ്ചായത്ത് കര്‍ശന നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോള കമ്പനിക്ക് ഒരാഴ്ചക്കകം ലൈസന്‍സ് നല്‍കാന്‍ ജൂണ്‍ ഒന്ന് ബുധനാഴ്ച ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്