പോളിംഗ് 80 ശതമാനത്തോളം

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. അഴീക്കോട് 79.11 ശതമാനവും കൂത്തുപറമ്പില്‍ 79.83 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് 75.3 ശതമാനവും കൂത്തുപറമ്പില്‍ 83.34 ശതമാനവും വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

പൊതുവെ സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ജൂണ്‍ അഞ്ച് ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

മൂന്ന് മണി വരെ 59 ശതമാനം പോളിംഗ്
സമയം 4.15 പിഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മണി വരെ 59 ശതമാനം വോട്ടെടുപ്പ് രേഖപ്പെടുത്തി. അഴീക്കോട് മണ്ഡലത്തില്‍ 60 ശമാനവും കൂത്തുപറമ്പ് മണ്ഡലത്തില്‍ 58 ശതമാനവും പോളിംഗാണ് മൂന്നു മണി വരെ രേഖപ്പെടുത്തിയത്.

രണ്ട് മണി വരെ പോളിംഗ് 54 ശതമാനം
സമയം 3.00 പിഎം

കണ്ണൂര്‍: ഉച്ചക്കു രണ്ടു മണി വരെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ 55 ശമാനവും കൂത്തുപറമ്പ് മണ്ഡലത്തില്‍ 53 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

വോട്ടെടുപ്പിനോട് അനുബന്ധിച്ച് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പാപ്പിനിശേരി വെസ്റ് യുപി സ്കൂളില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിന് നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റ് ചെയ്തു. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര) ജില്ലാ പ്രസിഡന്റ് കാപ്പാടന്‍ ശശിധരെ കരുതലായി അറസ്റ് ചെയ്തു.

കൂത്തുപറമ്പ് രാമപുരം എല്‍പി സ്കൂളിലെ ബൂത്ത് ഏജന്റ് എ. ഡി. സാബുവിനെ (38) എല്‍ഡിഎഫ് ബൂത്ത് ഏജന്റ് മര്‍ദിച്ചു. കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതിന് മര്‍ദിച്ചുവെന്നാണ് പരാതി. സാബുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനത്ത പോളിംഗ് തുടരുന്നു
1.30 പിഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ഉച്ചക്ക് ഒരു മണി വരെ അനൗദ്യോഗിക കണക്കനുസരിച്ച് 53 ശതമാനം പോളിംഗ് നടന്നു. കൂത്തുപറമ്പില്‍ ഒരു മണി വരെ 45 ശതമാനം പോളിംഗ് നടന്നതായാണ് റിപ്പോര്‍ട്ട്.

സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂത്തുപറമ്പിലെ കൈതേരി എല്‍പി സ്കൂളിലെ 94-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ പോളിംഗ് ഓഫീസര്‍ കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് സണ്ണി ജോസഫ് റിട്ടേണണിംഗ് ഓഫീസര്‍ക്കും നിരീക്ഷകനും പരാതി നല്‍കി.

അഴീക്കോട് 12 മണി വരെ 50% പോളിംഗ്
12.20 പിഎം

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഉച്ചക്ക് 12 മണി വരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം

കൂത്തുപറമ്പില്‍ 11 മണി വരെ 27 ശതമാനം പോളിംഗ് നടന്നു. രണ്ട് മണ്ഡലങ്ങളിലും പോളിംഗിനോട് അനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പിലും അഴീക്കോട്ടും പോളിംഗ് തുടങ്ങി. രാവിലെ മുതല്‍ സാമാന്യം കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.

രാവിലെ 11 മണി വരെ 25 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കാണ് പോളിംഗ് തുടങ്ങിയത്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ അഴീക്കോട് 15 ശതമാനവും കൂത്തുപറമ്പില്‍ 12 ശതമാനവും പോളിംഗ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ എല്ലാം പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്.

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രകാശന്‍മാസ്റര്‍ എട്ടുമണിയോടെയാണ് വോട്ട് ചെയ്തത്. ചെമ്മശ്ശേരിപ്പാറ ജി.എം.എല്‍.പി.സ്കൂളില്‍ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ക്യൂവില്‍ കാത്തുനിന്ന ശേഷമാണ് പ്രകാശന്‍ മാസ്റര്‍ വോട്ട് ചെയ്തത്.

അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. എ. അജീര്‍ കല്യാശ്ശേരിയില്‍ രാവിലെ ഏഴരയോടെതന്നെ വോട്ട് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ പെടുന്ന പിണറായിലെ ആര്‍.സി.അമല യുപിസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.

പ്രശ്നബാധിതമെന്ന് കണ്ടെത്തിയിട്ടുള്ള ഇരുന്നൂറിലേറെ ബൂത്തുകളില്‍ ശക്തമായ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്