പ്രവാസി മലയാളികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രവാസികാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് വിവിധോദ്ദേശ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കുന്നു.

പ്രവാസി മലയാളികള്‍ക്കായി തൊഴില്‍, കുടുംബ പശ്ചാത്തലമുള്‍പ്പെടെ എല്ലാ വിവരവും ഉള്‍പ്പെടുന്ന കാര്‍ഡാകും പുറത്തിറക്കുകയെന്ന് നോര്‍ക്ക-റൂട്ട്സ് ചെയര്‍മാന്‍ എം. എം. ഹസ്സനും റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. പി. നന്ദകുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന കാര്‍ഡ് ബാങ്കിന്റെ എടിഎം സൗകര്യം വിനിയോഗിക്കുന്നതിനും ഉപയോഗിക്കാനാകും. പ്രവാസികള്‍ക്കായുള്ള ആരോഗ്യസംരക്ഷണപദ്ധതികള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.

കാര്‍ഡില്‍ ഒരു വ്യക്തിയുടെ കുടുംബവിവരങ്ങള്‍, പാസ്പോര്‍ട്ട്, വിസ, പ്രവാസിയുടെ കേരളത്തിനകത്തും പുറത്തുമുള്ള വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കും. കാര്‍ഡ് കര്‍ശനമല്ലെന്നും ആവശ്യക്കാര്‍ക്ക് പണം കൊടുത്തു വാങ്ങാവുന്ന തരത്തിലാകും ഇത് നടപ്പാക്കുകയെന്നും ഹസന്‍ പറഞ്ഞു. ആഗസ്ത് എഴിന് തിരുവനന്തപുരത്ത് നടക്കുന്ന സമന്വയം പ്രവാസി സംഗമത്തില്‍ കാര്‍ഡ് പുറത്തിറക്കും.

പ്രവാസി കേരളീയ കാര്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമവായം, സമന്വയം, സമാഗമം കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഹസ്സന്‍ അറിയിച്ചു. ഓരോ പ്രവാസി സംഘടനകളില്‍ നിന്നും അഞ്ച് പ്രതിനിധികളെ വീതം ഈ കൂട്ടായ്മകളില്‍ പങ്കെടുപ്പിക്കാം

2005 ഓഗസ്റ് അഞ്ചിനും ആറിനുമാകും പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍, വിവിധ രംഗങ്ങളില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സമവായം കൂട്ടായ്മ നടത്തുക. അഞ്ഞൂറ് രൂപയാണ് പ്രതിനിധികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ്.

ഓഗസ്റ് എഴിന് തിരുവനന്തപുരത്ത് നടക്കുന്ന സമന്വയം കൂട്ടായ്മയ്ക്ക് 250 രൂപയാണ്

രജിസ്ട്രേഷന്‍ ഫീസ്. മറുനാടന്‍ മലയാളികളുടെ കൂട്ടായ്മയാണ് സമന്വയം. വിദേശത്ത് നിന്നും മടങ്ങിയെത്തിയവരുടെ കൂട്ടായ്മയായ സമാഗമം ഓഗസ്റ് എട്ടിന് തിരുവനന്തപുരത്ത് നടക്കും. ഓരോ പ്രതിനിധിക്കും നൂറ് രൂപയായിരിക്കും രജിസ്ര്സേഷന്‍ ഫീസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്