വര്‍ഗീയത വളര്‍ത്തിയത് പാര്‍ട്ടികള്‍: വെള്ളാപ്പള്ളി

  • Posted By: Super
Subscribe to Oneindia Malayalam

ചേര്‍ത്തല: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത് രാഷ്ട്രീയപാര്‍ട്ടികളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ചട്ടവും നയവും പറഞ്ഞ് സമ്പത്തും അധികാരവും കയ്യടക്കാന്‍ നൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കുന്നതും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചേര്‍ത്തലയ്ക്കടുത്ത് പറയകാട്ട് കുടുംബമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നടേശന്‍.

കേരളത്തിലെ മതാധിപത്യം ജനാധിപത്യത്തെ തകര്‍ത്തുവെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് ചുളുവില്‍ തട്ടിയെടുക്കാന്‍ ഇനി ആരേയും അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്