ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ എത്തി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ജൂണ്‍ രണ്ട് വ്യാഴാഴ്ച ദില്ലിയിലെത്തി. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ചന്ദ്രികയെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സ്വീകരിച്ചു.

തന്റെ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ എന്നിവരുമായി ശ്രീലങ്കന്‍ പ്രസിഡന്റ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ചര്‍ച്ച നടത്തുന്നതിനായി പ്രത്യേക അജന്‍ഡയില്ലെന്നും ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ചായിരിക്കും ചര്‍ച്ചയെന്നും വിദേശകാര്യവകുപ്പിന്റെ വക്താവ് നവതേജ് സര്‍ണ പറഞ്ഞു. ശ്രീലങ്കയെ ഇന്ത്യയുടെ ഒരു പ്രധാന അയല്‍രാജ്യമെന്നു വിശേഷിപ്പിച്ച സര്‍ണ ഇരുരാജ്യത്തെയും ഉന്നതനേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്