കേരള എയര്‍വെയ്സ് ആരംഭിക്കും: കുര്യന്‍

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സര്‍ക്കാര്‍ അധീനതയിലുള്ള നെടുമ്പാശേരി വിമാനത്താവള ഉടമസ്ഥതയില്‍ ചെലവു കുറഞ്ഞ കേരള എയര്‍വെയ്സ് എന്ന വിമാനസര്‍വീസാരംഭിക്കുമെന്ന് കൊച്ചി വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന്‍ പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

കേരളത്തില്‍ നിന്നും എറെപ്പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് ചെലവുകുറഞ്ഞ വിമാനസര്‍വീസ് തുടങ്ങാന്‍ പദ്ധതികളിടുന്നത്. എയര്‍ ഡക്കാനടക്കമുള്ള പല ബജറ്റ് വിമാനങ്ങളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗള്‍ഫിലെ മലയാളികള്‍ ഈ പദ്ധതി സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്നും കുര്യന്‍ പറഞ്ഞു.

ചെലവു കുറഞ്ഞ വിമാനസര്‍വീസിനു പുറമെ വിമാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. ഏഷ്യയിലെ തന്നെ മികച്ച മെയിന്റനന്‍സ് കേന്ദ്രം തുടങ്ങാനാണ് പദ്ധതി. ഇതിനായി വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ മെയിന്റനന്‍സ് എഞ്ചിനീയര്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും കുര്യന്‍ പറഞ്ഞു. വിമാനത്താവളം പൊതുമേഖലാടിസ്ഥാനത്തില്‍ മെയിന്റനന്‍സ് കേന്ദ്രം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്