പി.സി.കെ രവീന്ദ്രന്‍ യുഎഇ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഉപദേശകന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: യുഎഇ സര്‍ക്കാര്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഉപദേഷ്ടാവായി മലയാളിയായ പി.സി.കെ രവീന്ദ്രനെ നിയമിച്ചു.

എമിറേറ്റ്സ്, ഗള്‍ഫ് എയര്‍, എയര്‍ അറേബ്യ തുടങ്ങിയ യുഎഇ വിമാനക്കമ്പനികളുടെ ട്രാഫിക് സംബന്ധമായ കാര്യങ്ങളിലും മറ്റു സിവില്‍ വ്യോമയാനകാര്യങ്ങളിലും രവീന്ദ്രനായിരിക്കും ഇനിമുതല്‍ ഉപദേശങ്ങള്‍ നല്‍കുക. ഇതിനു പുറമെ ബോട്സ്വാന സര്‍ക്കാരിനും ദക്ഷിണാഫ്രിക്കന്‍ വികസനകമ്യൂണിറ്റിക്കും ഉപദേശങ്ങള്‍ നല്‍കാനും രവീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലും നാഷണല്‍ എയര്‍പോര്‍ട്സ് അതോറിറ്റിയിലും രവീന്ദ്രന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്