ചാമരാജ്പേട്ടില്‍ ജനതാദളിനു ജയം

  • Posted By:
Subscribe to Oneindia Malayalam

ബാംഗ്ലൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകത്തിലെ ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തില്‍ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി ജയിച്ചു. 3278 വോട്ടുകള്‍ക്കാണ് ജനതാദള്‍ സ്ഥാനാര്‍ഥി ജാമിര്‍ അഹമദ് കോണ്‍ഗ്രസിലെ ആര്‍. വി. ദേവരാജിനെ തോല്പിച്ചത്.

മുന്‍മുഖ്യമന്ത്രിയും ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറുമായ എസ്. എം. കൃഷ്ണ രാജിവച്ച ഒഴിവിലാണ് ചാമരാജ്പേട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത ജനതാദള്‍ ബാംഗ്ലൂര്‍ സിറ്റിയില്‍ ആദ്യമായാണ് ഒരു സീറ്റില്‍ ജയിക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനു മേല്‍ അവരുടെ സിറ്റിംഗ് സീറ്റില്‍ ജനതാദള്‍ നേടിയ ജയത്തിന് കര്‍ണാടക രാഷ്ട്രീയത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്