ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദമൊഴിയണം: മുരളി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചൊഴിയണമെന്ന് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ മനസാക്ഷി വോട്ട് യുഡിഎഫിന് പോയിട്ടും യുഡിഎഫിന്റെ വോട്ട് കുറഞ്ഞത് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ വിജയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബാക്കി തെളിയിച്ചുകൊടുക്കാം. യുഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്തുകയെന്ന നാഷണല്‍ കോണ്‍ഗ്രസിന്റെ ദൗത്യം വിജയിച്ചു.

ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയാണ്. കോണ്‍ഗ്രസിനെ 45,000ലേറെ വോട്ടിന് തോല്പിക്കാന്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. കമ്യൂണിസ്റ് വിരോധം കേരളത്തില്‍ ചെലവാകില്ലെന്ന് ഉമ്മന്‍ചാണ്ടിയും ആന്റണിയും ഇനിയെങ്കിലും മനസിലാക്കണം- മുരളി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്