നിയമസഭ പിരിച്ചുവിട്ട ഹര്‍ജിയില്‍ ജൂണ്‍ 10ന് വാദം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാറില്‍ നിയമസഭ പിരിച്ചവിട്ടതിനെതിരെ മുന്‍ബീഹാര്‍ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ജൂണ്‍10ന് വാദം കേള്‍ക്കും.

ഹര്‍ജി പരിഗണിക്കവെ പരാതിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറല്‍ക്കോ കേന്ദ്രനിയമഓഫീസര്‍ക്കോ നല്‍കാന്‍ ജസ്റിസ് അരിജിത് പസായത്, ജസ്റിസ് പി.വി റെഡ്ഢി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ വക്കീലിനു നിര്‍ദേശം നല്‍കി.

മുന്‍എംഎല്‍എമാരായ രാമേശ്വര്‍ പ്രസാദ് ചൗരസ്യ, കിഷോര്‍ കുമാര്‍ മുന്ന, രാംപ്രവേശ് റായ്, ഡോ.അനില്‍കുമാര്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബിജെപിയിലെ 22 എംഎല്‍എമാര്‍ ജെഡിയുവിനു പിന്തുണ നല്‍കുകയും ജെഡിയു നേതാവ് നിതീഷ് ഭരദ്വാജ് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനിരിക്കുകയും ചെയ്യവെ കേന്ദ്രവും ഗവര്‍ണറുമായുമുണ്ടാക്കായിയ ധാരണ പ്രകാരം നിയമസഭ പിരിച്ചുവിട്ടുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ഇവരുടെ ഹര്‍ജിക്കൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടുഹര്‍ജികളും ഒരുമിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്