കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് തകര്‍ന്നു: പിണറായി വിജയന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫ് എന്ന സംവിധാനം തകര്‍ന്നെന്നും പേര് യുഡിഎഫ് എന്നായതുകൊണ്ട് അങ്ങനെ വിളിക്കുക മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജൂണ്‍ ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പില്‍ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും സഹായിച്ചവരോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനുള്ള ജനപിന്തുണ കൂടിയെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പൊലീസ് സംവിധാനത്തിലൂടെയും മറ്റും ജനങ്ങളുടെ വിധി അട്ടിമറിക്കാന്‍ ശക്തമായ ശ്രമമാണ് യുഡിഎഫ് നടത്തിയത്. മുന്‍ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങളുടെ പാഠം ഉള്‍ക്കൊള്ളാതെ ജനവിരുദ്ധ നിലപാടാണ് യു ഡി എഫ് പിന്തുടര്‍ന്നത്. ജനവിധിയെ ഭയക്കുകയാണ് യുഡിഎഫ്. ജനവധിയെ ഭയപ്പെടുന്നതുകൊണ്ടാണ് ചേര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്.

എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലെ എന്ന സ്ഥിതിയാണ് യുഡിഎഫിന്റേതെന്നും യുഡിഎഫ് സ്വീകരിക്കുന്നത് ജനവിരുദ്ധമായ കാര്യങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

യുഡിഎഫ് തകര്‍ന്നപ്പോഴും തങ്ങള്‍ പിടിച്ചുനിന്നുവെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. അത് മനസിലാകുന്നില്ല. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളിലും യു ഡി എഫിനുള്ള പിന്തുണയില്‍ ഇടിവുണ്ടായിട്ടുണ്ട്.

പൊലീസ് സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് നടന്നത് ഫലത്തില്‍ കള്ളവോട്ട് കൊണ്ടാണ് ഇടതുമുന്നണി ഈ മണ്ഡലങ്ങളില്‍ ജയിക്കുന്നതെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ സഹായകമായതായി. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്ന് തെളിയിക്കുന്നു. ബൂത്ത് എജന്റുമാരായി മറ്റു ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കേണ്ട സ്ഥിതി കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് കാട്ടുന്നത്. പ്രാദേശികതലത്തില്‍ ആളെയിരുത്താന്‍ പോലുമാകാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.

രണ്ട് മാസത്തിന് ശേഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ യു ഡി എഫിലെ ചില കേന്ദ്രങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ ജനാധിപത്യ വിരുദ്ധ നീക്കമുണ്ടായാല്‍ അതിനെതിരെ ശക്തമായ ജനവികാരം ഉയരും.

മനസാക്ഷി വോട്ടെന്ന പ്രഖ്യാപനത്തിന്റെ മറവില്‍ യുഡിഎഫിന് പരസ്യപിന്തുണ നല്‍കുകയാണ് ബിജെപി ചെയ്തത്. കാശുവാങ്ങി വോട്ടുമറിക്കുന്ന നിലപാടാണ് ബിജെപിയുടേത്.

കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് പിണറായി പറഞ്ഞു. എസ്എന്‍സി ലാവ്ലിന്‍ വിവാദത്തില്‍ ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X