അദ്വാനിയുടെ രാജി വിഎച്ച്പി സ്വാഗതം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് എല്‍. കെ. അദ്വാനി രാജിവച്ച നടപടിയെ വിഎച്ച്പി സ്വാഗതം ചെയ്തു. രാജി ആവശ്യമായിരുന്നുവെന്ന് വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.

രാമരഥയാത്ര നടത്തിയപ്പോള്‍ ചെയ്തതില്‍ നിന്നും വിരുദ്ധമായ ഇപ്പോഴത്തെ പ്രസ്താവനകളിലൂടെ അദ്വാനി തന്റെ തനിനിറം പുറത്തുകാട്ടിയിരിക്കുകയാണെന്ന് തൊഗാഡിയ പറഞ്ഞു.

ജിന്ന മതേതര നേതാവാണെന്ന് അംഗീകരിച്ചതിലൂടെ അദ്വാനി ഹിന്ദുക്കളെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരെയും രാമഭക്തരെയുമാണ് അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്.

അദ്വാനി രാമഭക്തനായി നടിക്കുകയായിരുന്നുവെന്നും ഒരു ജിന്നാഭക്തന്റെ വിധിയാണ് അദ്ദേഹത്തിന്റേതെന്നും തൊഗാഡിയ പറഞ്ഞു. അദ്വാനിയുടെ രാജി ജിന്നാഭക്തരുടെ പതനവും രാമഭക്തരുടെ വിജയവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്