ഗോവ മുഖ്യമന്ത്രിയായി റാണെ സത്യപ്രതിജ്ഞ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രതാപ്സിംഗ് റാണെ ഗവര്‍ണര്‍ എസ്. സി. ജാമിറിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

റാണെക്കൊപ്പം എന്‍സിപിയിലേയും എംജിപിയിലേയും രണ്ട് എംഎല്‍എമാരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി പ്രസിഡന്റ് വില്‍ഫ്രഡ് ഡിസൂസയും എംജിപി എംഎല്‍എ രാമകൃഷ്ണ ദവലിക്കറുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

വില്‍ഫ്രഡ് ഡിസൂസയെ ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് കരുതുന്നത്. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായ മിക്കി പച്ചേക്കോയെയും മന്ത്രസഭയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന ഡിസൂസയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ ഏഴ് ചൊവ്വാഴ്ച രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ പങ്കെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വ, പിസിസി നേതാവ് രവി നായിക്ക്, ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഗോവന്‍ ജനതയുടെ അഭിവൃദ്ധിക്കായി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്