രാംനിവാസ് മിര്‍ധ സംഗീത നാടക അക്കാദമി ചെയര്‍മാന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ കേന്ദ്രമന്ത്രി രാംനിവാസ് മിര്‍ധയെ കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായി നിയമിച്ചു. ജൂണ്‍ ഏഴ് ചൊവ്വാഴ്ച മിര്‍ധ സ്ഥാനമേല്‍ക്കും.

സോണാല്‍ മാന്‍സിംഗ് വഹിച്ച സ്ഥാനത്തേക്കാണ് മിര്‍ധയുടെ നിയമനം. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ സോണാല്‍ മാന്‍സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് നിയമന നടപടി.

സോണാല്‍ മാന്‍സിംഗിന്റെ പ്രവര്‍ത്തനരീതിയില്‍ പ്രതിഷേധിച്ച് അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കാവാലം നാരായണപ്പണിക്കര്‍ രാജിവച്ചിരുന്നു. ഒരു വിഭാഗം അക്കാദമി ഭാരവാഹികള്‍ സോണാലിന്റെ പ്രവര്‍ത്തനത്തിലുള്ള പ്രതിഷേധം രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചിരുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X