അദ്വാനിക്ക് പിന്തുണയുമായി വാജ്പേയി

  • Posted By:
Subscribe to Oneindia Malayalam

മണാലി: മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുടെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ ഐക്യത്തോടെയും സൗഹാര്‍ദത്തോടെയും കഴിയണമെന്നാണ് ജിന്ന ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ മറ്റ് പാക് നേതാക്കള്‍ പിന്തുണച്ചില്ലെന്ന് വാജ്പേയി പറഞ്ഞു.

സരോജിനി നായിഡുവിനെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജിന്നയെ കുറിച്ച് നേരത്തെ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്യ്രമുണ്ടെന്ന് വാജ്പേയി കൂട്ടിച്ചേര്‍ത്തു.

അദ്വാനിയുടെ ജിന്നയെ കുറിച്ചുള്ള പ്രസ്താവന സംഘ്പരിവാറിന്റെ രോഷം ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് വാജ്പേയി അദ്വാനിയെ പിന്തുണച്ചു രംഗത്തെത്തിയത്. അദ്വാനി തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്