ആന്റണി എംഎല്‍എ സ്ഥാനം ബുധനാഴ്ച രാജി വയ്ക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എ.കെ ആന്റണി ജൂണ്‍ എട്ട് ബുധനാഴ്ച എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ആന്റണിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്.

രാജി വൈകിക്കുന്നത് ചേര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉടനെ രാജി വയ്ക്കാനുളള തീരുമാനം.

ആന്റണിയുടെ രാജിക്കു പിന്നാലെ ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകമ്മീഷനോട് ശുപാര്‍ശ ചെയ്തേക്കുമെന്നാണ് സൂചന. രാജിതീരുമാനത്തിനു മുന്നോടിയായി ചേര്‍ത്തലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമില്ലെന്ന സാങ്കേതിക കാരണത്താല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാം. എന്നാല്‍ ആന്റണിയുടെ രാജിയോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്