ചേര്‍ത്തലയുടെ വികസനത്തിന് സര്‍ക്കാര്‍ പദ്ധതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എ. കെ. ആന്റണി നിയമസഭാംഗത്വം രാജിവയ്ക്കുന്നതിന് മുന്നോടിയായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ പണി തുടങ്ങിയതും ഭരണാനുമതി കിട്ടിയതുമായ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പരിപാടി തയ്യാറാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പരിപാടിക്ക് രൂപം നല്‍കിയത്. ചേര്‍ത്തലയിലെ അനുമതിയായ പദ്ധതികള്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ശനിയാഴ്ച കത്തു കിട്ടി 36 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ കിട്ടുന്ന പദ്ധതി ചേര്‍ത്തലയില്‍ തുടങ്ങും. ചേര്‍ത്തലയില്‍ പുതിയ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ മാത്രം ഒമ്പത് കോടി രൂപ ചെലവഴിക്കും. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ചേര്‍ത്തലയുടെ വികസനത്തിന് അത് തടസമാവില്ലെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.

മത്സരിച്ചപ്പോഴൊക്കെ എ.കെ.ആന്റണിയെ ചേര്‍ത്തലയില്‍ നിന്നും ജയിപ്പിച്ച വോട്ടര്‍മാരോട് യുഡിഎഫ് സര്‍ക്കാരിന് കടപ്പാടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മണ്ഡലങ്ങളിലെ വികസന ബുദ്ധിമുട്ടുകള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എംഎല്‍എമാര്‍ക്കും കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്