600 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ വര്‍ഷം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം അനന്തപുരി എക്സ്പ്രസ് മാതൃകയിലുള്ള നൂറ് ബസ്സുകളുള്‍പ്പെടെ 600 ബസ്സുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി എന്‍. ശക്തന്‍ അറിയിച്ചു.

അനന്തപുരി എക്സ്പ്രസ് എന്ന പേരില്‍ 40 ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 25 എയര്‍ക്കണ്ടീഷന്‍ ബസ്സുകളും 100 ഓര്‍ഡിനറി ലിമിറ്റഡ് സ്റോപ് ബസ്സുകളും ഉടനിറങ്ങും. ഇപ്പോള്‍ ഓടുന്ന ഹൈടെക് ബസ്സുകളുടെ കേടുപാടുകള്‍ പരിഹരിക്കും.

കണ്ടക്ടര്‍മാര്‍ ജോലിക്കു വരാത്തതാണ് ഇപ്പോഴുള്ള പ്രധാനപ്രശ്നം. ഇത് പരിഹരിക്കാന്‍ പിഎസ്സി റാങ്ക്ലിസ്റ് സംബന്ധിച്ച കോടതിയിലുള്ള കേസില്‍ തീരുമാനമായാല്‍ ഉടന്‍ എല്ലാ ഒഴിവുകളും നികത്തും. ഇത് പിഎസ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്