പത്മനാഭനെതിരെയുളള കേസ് തുടരില്ല: പുനത്തില്‍

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ടി. പത്മനാഭനെതിരെയുളള അപകീര്‍ത്തിക്കേസ് തുടരാന്‍ താല്‍പര്യമില്ലെന്ന് പുനത്തില്‍ കുഞ്ഞബ്ദുളള. ഈ കേസ് തുടരുന്നതുകൊണ്ട് സാംസ്കാരികരംഗം ദുഷിക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

താനറിയാതെയാണ് റിവിഷന്‍ പെറ്റീഷന്‍ നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞത്. ഈ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ ഇപ്പോള്‍ത്തന്നെ രണ്ടുപരാതികളുണ്ട്.

പത്മനാഭന്‍ സ്വപ്നലോകത്തു ജീവിക്കുന്ന ആളാണ്. ഇഷ്ടമില്ലാത്തവരെ അപഹസിക്കും. അത് മറ്റുള്ളവരുടെ മനസിനെ മുറിപ്പെടുത്തുമെന്നു മനസിലാക്കുന്നില്ല. കഴിഞ്ഞ 20 വര്‍ഷമായി തന്നെ വേട്ടയാടുന്നു. മുമ്പൊരിക്കല്‍ വാര്‍ത്താലേഖകരെ കയ്യേറ്റം ചെയ്തിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന പത്മനാഭന് ഒരു മുന്നറിയിപ്പു നല്‍കുക മാത്രമായിരുന്നു ലക്ഷ്യം.

പത്മനാഭനെ കോടതിയില്‍ വിചാരണ ചെയ്യണമെന്നൊന്നും താനുദ്ദേശിച്ചിട്ടില്ലെന്നും പുനത്തില്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്