സിനിമാ തീയേറ്റര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതി അറസ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലെ തിയറ്റര്‍ കോംപ്ലക്സില്‍ മെയ് രണ്ടിന് ഉണ്ടായ സ്ഫോടനക്കസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റു ചെയ്തു. ജസ്പാര്‍ സിംഗ് എന്നയാളാണ് അറസ്റിലായത്.

ഇതേ കേസുമായി ബന്ധപ്പെട്ട് പോലീസ് ജൂണ്‍ ഏഴ് ചൊവ്വാഴ്ച ബബ്ബര്‍ ഖല്‍സ എന്ന തീവ്രവാദി സംഘടനയിലെ അംഗമായ രാജേഷ് കുമാര്‍ എന്നയാളെ അറസ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും തോക്കും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു.

ജോ ബോലേ സോ നിഹാല്‍എന്ന ചിത്രം റിലീസ് ചെയ്ത ദില്ലിയിലെ തീയറ്റര്‍ കോംപ്ലക്സിലാണ് കഴിഞ്ഞ മാസം സ്ഫോടനം നടന്നത്.ഈ ചിത്രം സിക്ക് വിരുദ്ധമാണെന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്