രാജി പിന്‍വലിക്കാന്‍ അദ്വാനി തീരുമാനിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി പ്രസിഡന്റു സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കാന്‍ എല്‍.കെ അദ്വാനി തീരുമാനിച്ചു. തീരുമാനം ജൂണ്‍ 10 വെള്ളിയാഴ്ച വൈകീട്ടു നടക്കുന്ന പാര്‍ലെന്ററി പാര്‍ട്ടി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കുന്നതിനു തൊട്ടുമുന്‍പേയാണ് രാജി പിന്‍വലിക്കാനുള്ള അദ്വാനിയുടെ തീരുമാനം.

തന്റെ പാക് സന്ദര്‍ശനത്തിനിടക്ക് മുഹമ്മദാലി ജിന്നയെക്കുറിച്ചു നടത്തിയ വിവാദ പ്രസ്താവനയെത്തുടര്‍ന്നാണ് അദ്വാനി പാര്‍ട്ടി പ്രസിഡന്റുസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. രാജിക്കത്തു നല്‍കിയതു മുതല്‍ അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചുവരികയാണ്. രാജിക്കാര്യത്തില്‍ തീരുമാനമാകാത്തതു കൊണ്ട് ജൂണ്‍ ഒന്‍പതിനു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂണ്‍ 10 വെള്ളിയാഴ്ചയിലേക്കു മാറ്റുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്