ലൈസന്‍സ് വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് കോള കമ്പനി

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്ക് പെരുമാട്ടി പഞ്ചായത്ത് ഉപാധികളോടെ നല്‍കിയ ലൈസന്‍സ് സ്വീകരിക്കാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

പഞ്ചായത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കമ്പനി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി അനുസരിച്ച് രണ്ട് വര്‍ഷത്തേക്കുള്ള ലൈസന്‍സ് അനുവദിക്കണമെന്നും ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികള്‍ ഹൈക്കോടതി വിധിയുടെ അന്തസ്സത്തക്ക് നിരക്കാത്തതാണെന്നും കത്തില്‍ പറയുന്നു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പഞ്ചായത്ത് കമ്പനിക്ക് അനുവദിച്ച ലൈസന്‍സില്‍ 13 വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉപാധികളോടെ ലൈസന്‍സ് നല്‍കിയ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് കമ്പനിയുടെ നിലപാട്. മൂന്ന് മാസത്തെ താത്കാലിക ലൈസന്‍സ് അനുവദിച്ച നടപടി ഏകപക്ഷീയമാണെന്നും കമ്പനി പഞ്ചായത്തിന് നല്‍കിയ കത്തില്‍ പറയുന്നു. പഞ്ചായത്ത് ഒരിക്കല്‍ക്കൂടി നിയമവ്യവസ്ഥയെയും കോടതി വിധിയെയും മാനിക്കാതിരിക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു.

ഭൂജലവിനിയോഗം സംബന്ധിച്ച് പഞ്ചായത്ത് മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥകള്‍ പഞ്ചായത്തിന്റെ അധികാരപരിധിക്കു പുറത്തുള്ളതാണെന്നും പഞ്ചായത്തീ രാജ് നിയമമനുസരിച്ചുള്ള പഞ്ചായത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്