ജയരാജനും പ്രകാശന്‍ മാസ്ററും സത്യപ്രതിജ്ഞ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പി. ജയരാജനും എം. പ്രകാശന്‍ മാസ്റ്ററും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.

ജൂണ്‍ 10 വെള്ളിയാഴ്ച രാവിലെ ഒന്‍പതരക്ക് നിയമസഭാമന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആദ്യം പി. ജയരാജനും തുടര്‍ന്ന് പ്രകാശന്‍ മാസ്ററും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.സുന്ദരന്‍ നാടാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ വേദിയില്‍ സന്നിഹിതരായിരുന്നു.

മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷണന്‍, സിപിഐ അസിസ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പ്രതിപക്ഷ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂത്തുപറമ്പില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷത്തോടു കൂടിയാണ് ജയരാജന്‍ നിയമസഭയിലെത്തുന്നത്. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് പ്രകാശന്‍ മാസ്റര്‍ നിയമസഭയിലെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്