വികസനവിരുദ്ധ കാഴ്ചപ്പാടു മാറ്റാതെ രക്ഷയില്ല: കുഞ്ഞാലിക്കുട്ടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വികസനവിരുദ്ധ കാഴ്ചപ്പാടു മാറ്റാതെ കേരളം രക്ഷപ്പെടില്ലെന്ന് ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തിനെയും എതിര്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി. ശാസ്ത്രസാങ്കേതികരംഗത്ത് ലോകം വന്‍കുതിച്ചുചാട്ടം നടത്തുമ്പോള്‍ നമ്മളിപ്പോള്‍ പുറകോട്ടാണു നടക്കുന്നത്. മാറ്റങ്ങള്‍ക്കു വേണ്ടി വാദിച്ച കമ്യൂണിസ്റുകള്‍ ഇപ്പോള്‍ മാറ്റത്തിനെതിരാണ്. പുതിയതിനെ ഉള്‍ക്കൊള്ളാനാവാതെ കമ്യൂറിസ്റുപാര്‍ട്ടി ജീര്‍ണിക്കുകയാണ്.

റോഡ്, ശുദ്ധജലം, ശുചിത്വം എന്നീ അടിസ്ഥാനകാര്യങ്ങളുടെ വികസനത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അതെല്ലാം തന്നെ എതിര്‍ക്കപ്പെട്ടു. മാറ്റങ്ങളുള്‍ക്കൊള്ളാത്ത ആരു വന്നാലും കേരളത്തിന്റെ ഗതി കീഴ്പോട്ടായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്