അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കും: പ്രധാനമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ലെഹ്: പാകിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.

ജൂണ്‍ 12 ഞായറാഴ്ച ലഡാക്ക് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി മേഖലയില്‍ സമാധാനവും വികസനവും കൊണ്ടുവരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ആദ്യമായാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നത്.

3500 കിലോമീറ്റര്‍ ഹിമാലയന്‍ അതിര്‍ത്തിയിന്മേല്‍ നാല് ദശകങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം സംബന്ധിച്ച് ഈ വര്‍ഷം ആദ്യം ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബല്‍തിസ്താന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തും- പ്രധാനമന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്