ഇനി ബിജെപി വോട്ടുകള്‍ മറിക്കില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ മുന്‍കാലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്ന്ബിജെപി നേതൃയോഗം സമ്മതിച്ചു. ഇനി ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിയാന്‍ അനുവദിക്കില്ലെന്നും നേതൃയോഗം തീരുമാനിച്ചു.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് എല്‍.ഗണേശ് ദില്ലിയില്‍ എല്‍.കെ.അദ്വാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചു. യോഗം ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു.

കൂത്തുപറമ്പിലും അഴീക്കോടും ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താ സാഹചര്യവും കേരള ഘടകത്തിലെ അഴിച്ചുപണിയുമെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര റിപ്പോര്‍ട്ടാണ് ഗണേശ് യോഗത്തില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം നിലവിലുണ്ടെന്നും അത് ക്രിയാത്മകമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനം വിലയിരുത്തിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ എതെല്ലാം കക്ഷികളുമായി കൂട്ടൂകൂടാമെന്നതു സംബന്ധിച്ച് തന്ത്രം ആവിഷ്കരിക്കാന്‍ യോഗം തീരുമാനിച്ചു. നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ ശക്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിലയിരുത്തിയ ശേഷം അവരുമായി സഖ്യം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുമായി ബന്ധമില്ലാത്ത കക്ഷികളുമായി പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കുന്നത് എതിര്‍ക്കില്ല. സാമുദായിക സംഘടനകളുമായി ഒത്തുചേര്‍ന്നുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിനാകണം കേരളത്തില്‍ രൂപം നല്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര നേതൃത്വം വിലയിരുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്